വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലധികം വില കുറച്ച് കേന്ദ്രസർക്കാർ

ദില്ലി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 200 രൂപയിലധികം കുറവ് വരുത്തി കേന്ദ്രസർക്കാർ. വിലക്കുറവ് നിലവിൽ വന്നതോടെ ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് ഡൽഹിയിലെ പുതിയ നിരക്ക് 2,728 രൂപയും കൊൽക്കത്തയിലേത് 2,872 രൂപയുമായി മാറിയിട്ടുണ്ട്. എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.​ തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്; കഴിഞ്ഞ മാസവും 19 കിലോയുടെ സിലിണ്ടറുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു….

Read More