വേങ്ങോട് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണവും ഉമ്മൻ ചാണ്ടി ജന്മദിനാചരണവും സംഘടിപ്പിച്ചു

വേങ്ങോട്: ഇന്ദിരാ ഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനവും ഉമ്മൻ ചാണ്ടിയുടെ 83-ാം ജന്മദിനവും വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വേങ്ങോട് ജംഗ്ഷനിൽ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു.​

തുടർന്ന് നടന്ന അനുസ്‌മരണ യോഗവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വേങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ D.C.C ഉപാദ്ധ്യക്ഷൻ അഡ്വ. എം. മുനീർ നിർവ്വഹിച്ചു. പോത്തൻകോട് പഞ്ചായത്ത് UDF ചെയർമാൻ ആർ.എസ്. വിനോദ് മണി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.​

ബ്ലോക്ക് കോൺഗ്രസ്സ് എക്സിക്യൂട്ടീവ് മെമ്പർ മുംതാസ് ബീഗം, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ബി. ഷംനാദ്, ശശിധരൻ നായർ, ജനറൽ സെക്രട്ടറിമാരായ മുജീബ് കല്ലുവെട്ടി, ഹുസൈൻ മൈതാനി, സജി കുടവൂർ, കട്ടിയാട് തുളസി, സജിത്ത് കല്ലുവെട്ടി, നാരായണൻ നായർ, സലിം കുന്നുകാട്, രവി കുന്നുകാട്, വിമലൻ, സുശീലൻ, ഷാജി, കല്ലുവെട്ടി ശശിധരൻ നായർ, ഓമന തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.