ഇറാനിയൻ നയതന്ത്രജ്ഞരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ കുവൈത്ത്; ജി.സി.സി രാജ്യങ്ങൾ കടുത്ത നിലപാടിലേക്ക്
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടികളുമായി കുവൈത്ത് ഭരണകൂടം. ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിട്ടുപോകണമെന്ന് സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ ഇത്തരമൊരു കടുത്ത നീക്കത്തിലേക്ക് കടക്കാൻ രാജ്യം നിർബന്ധിതമായതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിന് നേരെയുണ്ടായ പ്രകോപനപരമായ ആക്രമണങ്ങളെ തുടർന്ന് ജി.സി.സി (ഗൾഫ് സഹകരണ…
