കേരളം ആര് ഭരിക്കും? വിധിയെഴുത്ത് നാളെ; ആകാംക്ഷയോടെ മുന്നണികൾ
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് നാളെ വോട്ടെണ്ണൽ നടക്കും. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായി 15,000 ഓളം ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തപാൽ വോട്ടുകളായിരിക്കും എണ്ണുക. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ വിധിയെഴുത്തിൽ മുന്നണികളെല്ലാം വലിയ പ്രതീക്ഷയിലാണ്. ഭരണമാറ്റം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് ക്യാമ്പിന് വലിയ ആവേശമാണ് പകരുന്നത്. 85-ൽ അധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്ന യുഡിഎഫ്, തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്നും…
