എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15-ന്; പ്ലസ് ടു ഫലം മെയ് 22-ന് പുറത്തുവരും
തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലങ്ങൾ മെയ് 22-നും, പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10-നും പുറത്തുവരും. മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ, പുതിയ സർക്കാരിലെ പൊതുവിദ്യാഭ്യാസ മന്ത്രിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ആദ്യം മെയ് ആദ്യവാരം ഫലം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗൾഫ് മേഖലയിലെ ചില പ്രതിസന്ധികൾ കാരണം സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഇത്തവണ സംസ്ഥാനത്തൊട്ടാകെ 4,17,497…
