സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് ഇഡി നഷ്ടപരിഹാരം നൽകി; പാർട്ടി വാഗ്ദാനം പാലിക്കാതെ പിന്മാറിയെന്ന് ആരോപണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന ടാക്സിക്ക് ഇഡി നഷ്ടപരിഹാരം കൈമാറി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് നഷ്ടപരിഹാരമായി ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ ഇഡി നൽകിയത്. ആക്രമണത്തിൽ വാഹനം വ്യാപകമായി കേടുപാടുകൾ സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നഷ്ടം സിപിഎം തന്നെ നികത്തുമെന്ന് പാർട്ടി അറിയിച്ചിരുന്നെങ്കിലും പിന്നീട് ആ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് ടാക്സി ഡ്രൈവർക്ക് നഷ്ടപരിഹാരത്തുക ഇഡി…
