ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ മാറ്റി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്നും മാറ്റി സർക്കാർ ഉത്തരവിറക്കി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ സ്ഥാനത്തുനിന്നും നീക്കിക്കൊണ്ട് മുഖ്യമന്ത്രി വി. ഡി. സതീശനാണ് ഉത്തരവിട്ടത്. മറ്റൊരു നിയമനം ഉണ്ടാകുന്നതുവരെ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ എ. ആർ. ഷാജിക്കാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിനെച്ചൊല്ലിയാണ് ഈ…

Read More

ഇ ഡി ആക്രമണക്കേസ്: പ്രതിക്കായി വാദിച്ച പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സർക്കാർ

തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ വാദിച്ച പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെയാണ് സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെയുള്ള അപ്പീലിൽ ഇവരെ എതിർകക്ഷിയാക്കാനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച അപ്പീൽ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.​ കേസിലെ ഒൻപതാം പ്രതിയായ ഹരീഷ്കുമാറിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് ഗീനാകുമാരി കോടതിയിൽ വാദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന പൊലീസിന്റെ റിപ്പോർട്ടിന് തികച്ചും വിരുദ്ധമായ നിലപാടാണ് പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്. സ്വന്തം പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ…

Read More

ഇഡി ആക്രമണക്കേസ്: പ്രതിക്ക് ജാമ്യം കിട്ടിയതിൽ പ്രോസിക്യൂട്ടറുടെ ഒത്തുകളി തെളിവുകൾ പുറത്ത്; ഡിജിപിയുടെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: ഇഡിയെ (ED) ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർക്കെതിരെ കൂടുതൽ ഗുരുതരമായ ഒത്തുകളി തെളിവുകൾ പുറത്തുവരുന്നു. കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യത്തെ ശക്തമായി എതിർത്തുകൊണ്ട് കഴിഞ്ഞ 18-ാം തീയതി തന്നെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രതിക്ക് ജാമ്യം നിഷേധിക്കാനായി വ്യക്തമായ 13 കാരണങ്ങളാണ് പൊലീസ് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത്.​ എന്നാൽ, പൊലീസിന്റെ ഈ റിപ്പോർട്ട് കോടതിക്ക് കൈമാറിയ പ്രോസിക്യൂട്ടർ ഗീനകുമാരി, ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാൻ തയ്യാറായില്ല. പ്രതിയെ ഇനി…

Read More