തമിഴ്നാട്ടിലും ബംഗാളിലും റെക്കോർഡ് പോളിംഗ്: തമിഴ്നാട്ടിൽ 85 ശതമാനം, ബംഗാളിൽ 90 കടക്കുമെന്ന് സൂചന
തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മികച്ച പോളിംഗ് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ വൈകുന്നേരം 6 മണി വരെ ഏകദേശം 85 ശതമാനം പോളിംഗ് ആണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 4.7 കോടി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ മികച്ച ജനപങ്കാളിത്തമാണ് ദൃശ്യമായത്. 2011-ലെ റെക്കോർഡ് മറികടന്നുകൊണ്ടുള്ള ഈ മുന്നേറ്റം സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ടി.വി.കെ. അധ്യക്ഷൻ വിജയ്, എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി…
