മഹിളാ സേവാദൾ നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു; അഡ്വ. ആർ. മഞ്ജു ചന്ദ്രൻ പ്രസിഡന്റ്
പോത്തൻകോട്: വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കിയ യു.ഡി.എഫ്. സർക്കാരിന്റെ കരങ്ങൾക്ക് ശക്തിപകരുന്നതിനായി മഹിളാ സേവാദൾ നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.ആർ. ഷാനവാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മഹിളാ സേവാദൾ ജില്ലാ പ്രസിഡന്റ് ജെ. ഫസീല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പോത്തൻകോട് പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ ആർ.എസ്. വിനോദ് മണി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് എക്സിക്യുട്ടീവ് അംഗം മുംതാസ് ബീഗം, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ…
