വാൽപ്പാറ അപകടം: കണ്ണീരോടെ വിടചൊല്ലാൻ നാട്; മരിച്ച 9 പേരുടെയും സംസ്കാരം ഇന്ന് പാങ്ങിൽ നടക്കും
മലപ്പുറം: ശോകമൂകമായ അന്തരീക്ഷത്തിൽ, വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ട മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഒൻപത് ആംബുലൻസുകൾ പെരിന്തൽമണ്ണയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു എന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. രാവിലെ ഒൻപത് മണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം ആരംഭിക്കും. ഒരു മണിക്കൂർ നീളുന്ന പൊതുദർശനത്തിന് ശേഷമാകും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുക. പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരം…
