ഹെലികോപ്റ്റർ യാത്ര: വിമർശനങ്ങൾക്കും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ആരോപണത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരു പ്രമുഖ നിക്ഷേപക ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് താൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ യാത്രയ്ക്കായി വന്ദേ ഭാരത് ട്രെയിൻ ബുക്ക് ചെയ്തിരുന്നെങ്കിലും, നിക്ഷേപകർ തന്നെ എത്രയും വേഗം കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വന്നത്. കൂടാതെ, യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം രൂപ കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം…
