വോട്ടർപട്ടിക ക്രമക്കേട്: നവംബർ 4-ന് യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ജനാധിപത്യ സംരക്ഷണ സദസ്സ്
പോത്തൻകോട്: വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ മറവിൽ വ്യാപകമായി നടന്ന ക്രമക്കേടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യം പ്രക്ഷോഭങ്ങൾ നടത്തിവരികയാണ്. ഈ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4-ന് നെടുമങ്ങാട് കച്ചേരി ജങ്ഷനിൽ ‘ജനാധിപത്യ സംരക്ഷണ സദസ്സ്’ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടി വൻ വിജയമാക്കാൻ UDF പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. UDF ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അധ്യക്ഷതയിൽ…
