കേരളത്തിൽ മിൽമ പാൽ വില കൂട്ടി; ജൂൺ 1 മുതൽ ലിറ്ററിന് 4 രൂപ വർദ്ധിക്കും
തിരുവനന്തപുരം: കേരളത്തിൽ മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്നലെ ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്. പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പാൽവില വർദ്ധിപ്പിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നതായിരുന്നു മിൽമയുടെ ആവശ്യം. ക്ഷീരകർഷകരെ സഹായിക്കുന്നതിനായി പാൽവില കൂട്ടണമെന്ന് മിൽമയുടെ മേഖല യൂണിയനുകൾ സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ…
