സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി; പത്ത് ദിവസത്തിനിടെ മൂന്നാം തവണ, കൊച്ചിയിലും തിരുവനന്തപുരത്തും വൻ വിലക്കയറ്റം
ദില്ലി: പൊതുജനങ്ങൾക്ക് വീണ്ടും തിരിച്ചടിയായി സംസ്ഥാനത്ത് ഇന്ധനവിലയിൽ വൻ വർധനവ്. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. വെറും പത്തു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി ഉയർന്നു. ഡീസൽ വില 101 രൂപയും കടന്നിരിക്കുകയാണ്. കൊച്ചിയിലും വിലക്കയറ്റം രൂക്ഷമാണ്; ഇവിടെ പെട്രോളിന് 110.60 രൂപയും ഡീസലിന് 99.54 രൂപയുമാണ് പുതിയ നിരക്ക്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർധനവ് സാധാരണക്കാരുടെ കുടുംബബജറ്റിനെ താളംതെറ്റിക്കുന്ന…
