എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തിൽ തിരുവനന്തപുരം മേഖലയ്ക്ക് ഒന്നാം സ്ഥാനം

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലം അന്തിമമായി വിലയിരുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നായിരിക്കും ഔദ്യോഗികമായി ഫലം പുറത്തുവിടുക. പുതിയ വിദ്യാഭ്യാസമന്ത്രി ചുമതലയേൽക്കുന്നതിനായി കാത്തുനിൽക്കാതെ ഫലം പ്രഖ്യാപിക്കാൻ കെപിസിസി അധ്യക്ഷൻ നിർദ്ദേശം നൽകിയിരുന്നു. ഫലം വൈകുന്നത് പ്ലസ് വൺ പ്രവേശന നടപടികളെ ബാധിക്കുമെന്നതിനാലാണ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്നത്.​ അതിനിടെ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പുറത്തുവന്നു. ഇത്തവണ 85.2 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന്…

Read More

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15-ന്; പ്ലസ് ടു ഫലം മെയ് 22-ന് പുറത്തുവരും

തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലങ്ങൾ മെയ് 22-നും, പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10-നും പുറത്തുവരും. മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ, പുതിയ സർക്കാരിലെ പൊതുവിദ്യാഭ്യാസ മന്ത്രിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ആദ്യം മെയ് ആദ്യവാരം ഫലം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗൾഫ് മേഖലയിലെ ചില പ്രതിസന്ധികൾ കാരണം സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു.​ ഇത്തവണ സംസ്ഥാനത്തൊട്ടാകെ 4,17,497…

Read More