വയനാട് കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ ഏഴായി; ഒരു മൃതദേഹം കൂടി കണ്ടെടുത്തു, തെരച്ചിൽ നാലാം ദിവസത്തിൽ
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ ഏഴായി ഉയർന്നു. ഇന്ന് നടത്തിയ തെരച്ചിലിൽ മീനാക്ഷി പാലത്തിന് ഒരു കിലോമീറ്റർ താഴെ പുഴയിൽ നിന്നാണ് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട നിർമാണ കമ്പനിയുടെ സർവേയറും ബംഗാൾ സ്വദേശിയുമായ രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇനി ഒരാളെക്കൂടി മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. കള്ളാടിയിൽ ഇന്ന് നാലാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. ഇന്നലത്തെ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ…
