മഹിളാ സേവാദൾ സംസ്ഥാന സമ്മേളനം നവംബർ 3, 4 തീയതികളിൽ തിരുവനന്തപുരത്ത്; സ്വാഗതസംഘം രൂപീകരിച്ചു
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പരിപാടികളുമായി സധൈര്യം മുന്നോട്ട് പോകുന്ന യു.ഡി.എഫ് സർക്കാരിന്റെ കരങ്ങൾക്ക് ശക്തിപകരുന്നതിന് ആവശ്യമായ നയപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കേരള പ്രദേശ് കോൺഗ്രസ്സ് മഹിളാ സേവാദളിന്റെ മൂന്നാം സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നു. 2026 നവംബർ 3, 4 തീയതികളിൽ തിരുവനന്തപുരത്തുള്ള KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേർന്ന യോഗത്തിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സംഘടനാ ചുമതലയുള്ള KPCC ജനറൽ…
