വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം തടവ്; കടുത്ത ശിക്ഷാ വ്യവസ്ഥകളുമായി കേന്ദ്രം
ദില്ലി: ദേശീയഗാനത്തിന് സമാനമായി ദേശീയഗീതമായ വന്ദേമാതരത്തിനും നിയമപരമായ പരിരക്ഷ ഉറപ്പാക്കാനും, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് കടുത്ത തടവുശിക്ഷ നൽകാനും വ്യവസ്ഥ ചെയ്യുന്ന നിർണായക ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്നു. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അജണ്ടയിൽ കേന്ദ്ര സർക്കാർ ഈ ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, പ്രതിപക്ഷത്തിന്റെയും ക്രൈസ്തവ സംഘടനകളുടെയും കടുത്ത പ്രതിഷേധത്തിന് കാരണമായ എഫ്.സി.ആർ.എ (വിദേശ സംഭാവന നിയന്ത്രണ ചട്ടം) ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്ക് വരും. സുപ്രധാനമായ ഈ…
