കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ റെംഡെസിവിറോ? അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിതർക്ക് നൽകിയ റെംഡെസിവിർ മരുന്നിന് കാലാവധി കഴിഞ്ഞിരുന്നതായി സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. 2021-ൽ വാങ്ങിയ ഈ മരുന്നിന്റെ കാലാവധി 2023 മേയ് 30-ഓടെ അവസാനിച്ചിരുന്നെങ്കിലും, അതിനു ശേഷവും അതേ വർഷത്തിലും തുടർന്ന് 2024, 2025 വർഷങ്ങളിലും രോഗികൾക്ക് ഇത് നൽകിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. കാലാവധി കഴിഞ്ഞ ഈ മരുന്നിന്റെ ഉപയോഗമാണോ നിപ ബാധിതരുടെ മരണത്തിന് ഇടയാക്കിയതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും…
