ബിഹാറിൽ പുതിയ ഭരണമാറ്റം: സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: ബിഹാറിൽ ദീർഘകാലം നിലനിന്നിരുന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് സമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്നയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരി, ബിജേന്ദ്ര യാദവ് എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. അതേസമയം, നിലവിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സംബന്ധിച്ചില്ല. പുതിയ മന്ത്രിസഭയിൽ നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.​ രണ്ട് പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷമാണ് നിതീഷ് കുമാർ…

Read More

ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിച്ചു; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയിലേക്ക്

ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നിതീഷ് കുമാർ ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. 20 വർഷക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാൻ കഴിഞ്ഞതിൽ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പടിയിറങ്ങിയത്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചുവെന്നും ബിഹാറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായെന്നും രാജിവച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.​ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തിന്റെ മാർഗദർശിയായി എന്നും തുടരുമെന്നും…

Read More