വി. ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമന്ദിര തർക്കങ്ങൾക്ക് പരിഹാരം; ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവായി
തിരുവനന്തപുരം: വി. ഡി. സതീശൻ മന്ത്രിസഭയിൽ വകുപ്പുവിഭജനത്തിൽ മാത്രമല്ല, മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും നിലനിന്നിരുന്ന തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരമായി. മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന ‘പമ്പ’ തനിക്ക് വേണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് സമീപമുള്ള മറ്റൊരു മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനും അനുവദിച്ചു. മറ്റ്…
