ഇന്ധനവിലയിൽ വൻ വർധനവ്: പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി; നാല് വർഷത്തിന് ശേഷം ആദ്യമായാണ് വില കൂടുന്നത്

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തി. രണ്ട് ഇന്ധനങ്ങൾക്കും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും, ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. മെയ് 15-ഓടെ വില വർധനവുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ മൂന്ന് രൂപയുടെ വർധനവിനാണ് അനുമതി നൽകിയത്.​ എണ്ണക്കമ്പനികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ…

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ല; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി കേന്ദ്രം

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത് നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചില്ലറ വിൽപന വില ഉയർത്താതെ തന്നെ സാഹചര്യം നേരിടാനാണ് നീക്കം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കണക്കിലെടുത്ത് ഇന്ധനവില കൂടുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് സർക്കാരിന്റെ ഈ വിശദീകരണം. കുറഞ്ഞ നിരക്കിൽ ലഭ്യമാണെങ്കിൽ റഷ്യയിൽ നിന്ന് കൂടുതൽ എൽ.എൻ.ജി (LNG) വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സൗദിയിലെ യൻബുവിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.​ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ…

Read More