ഗുരുദേവ ദർശനങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകണം: അടൂർ പ്രകാശ് എം.പി

​പോത്തൻകോട്: ശ്രീനാരായണ ഗുരുദേവന്റെ ഉദാത്തമായ ആശയങ്ങളും ആദർശങ്ങളും സമൂഹത്തിൽ കൂടുതൽ ശക്തമായി പകർന്നു നൽകേണ്ടതുണ്ടെന്നും, സാമൂഹിക ഉയർച്ചയ്ക്ക് ആവശ്യമായ മൂല്യങ്ങൾ വളർന്നുവരുന്ന തലമുറയ്ക്ക് കൈമാറാൻ മികച്ച വേദിയാണ് ശ്രീനാരായണ വിശ്വവേദിയെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിൽ വച്ച് നടന്ന ശ്രീനാരായണ വിശ്വവേദിയുടെ എട്ടാം വാർഷിക ആഘോഷവും അവാർഡ് ദാനച്ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ജാതി-മത വേർതിരിവുകൾ ഇല്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തൊരുമയോടെ ജീവിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം. വിദ്യാഭ്യാസ…

Read More