സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയം: ഉത്തരക്കടലാസ് പകർപ്പിനുള്ള അപേക്ഷാ തീയതി നീട്ടി; കേന്ദ്ര ഇടപെടൽ
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിന് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാനുള്ള അപേക്ഷാ തീയതി ഒരു ദിവസം കൂടി നീട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് ഇടപെട്ടതിനെത്തുടർന്നാണ് നാളെ അർദ്ധരാത്രി വരെ അപേക്ഷിക്കാനുള്ള സമയം നീട്ടിനൽകിയത്. അതേസമയം, വെബ്‌സൈറ്റിലെ സാങ്കേതിക പിഴവുകൾ നാളത്തെ നിശ്ചിത സമയത്തിനകം പരിഹരിക്കപ്പെടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിലവിൽ ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ തുടർന്നുപോരുകയാണ്. വെബ്‌സൈറ്റിലെ സാങ്കേതിക പിഴവുകളെക്കുറിച്ചും വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽ…
