മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ചു; വിരമിക്കൽ ദിനത്തിൽ ആശ്വാസം
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ ഫേസ്ബുക്കിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ സ്കൂൾ പ്രിൻസിപ്പലിന് വിരമിക്കൽ ദിനത്തിൽ ആശ്വാസം. സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി നൽകിയ നിർദേശം ഒറ്റ ദിവസം കൊണ്ട് നടപ്പിലായതോടെയാണ് ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിന് ആശ്വാസകരമായ വിരമിക്കൽ സാധ്യമായത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് തന്നെ സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എസ്. ജവാദിനെതിരെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഷൻ നടപടി…
