അഴൂർ യു.ഐ.ടി കോളേജ് സേവനവാരം സമാപിച്ചു; സമാപനോദ്ഘാടനം അഡ്വ. കൃഷ്ണകുമാർ നിർവഹിച്ചു
അഴൂർ: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അഴൂർ യു.ഐ.ടി കോളേജിൽ നടന്നു വന്ന സേവനവാരത്തിന് പ്രൗഢമായ സമാപനം. വാരാചരണത്തിന്റെ സമാപനോദ്ഘാടനം കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മുൻ മെമ്പറും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. കൃഷ്ണകുമാർ നിർവഹിച്ചു.ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ എ.ആർ. നിസാർ, എം.ആർ. ഷാനവാസ് എന്നിവരും ജനപ്രതിനിധികളായ മനോഹരൻ, ഓമന, രഞ്ജിത്ത് തുടങ്ങിയവരും സംസാരിച്ചു.
