മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ ഹർജിയിൽ വെള്ളിയാഴ്ച വിധി; വീണ വിജയനെതിരായ ഇഡി അന്വേഷണം തുടരാം

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ (CMRL) നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വരും വെള്ളിയാഴ്ച വിധി പറയും. അതുവരെ കമ്പനിക്കെതിരെ തുടർനടപടികൾ പാടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കോടതി നിർദേശം നൽകി. എന്നാൽ, ഈ ഇടക്കാല ആശ്വാസം ഹർജി നൽകിയ സിഎംആർഎല്ലിന് മാത്രമാണ് ബാധകം. അപ്പീലിൽ കക്ഷിയല്ലാത്ത മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കേസ്…

Read More