കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്രമക്കേട്: പി. പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിൽ പി. പി. ദിവ്യ പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ടെൻഡർ നടപടികൾ പാലിക്കാതെ ‘കാർട്ടൺ ഇന്ത്യ’ എന്ന കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്ന ആരോപണത്തിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഈ കമ്പനി പി. പി. ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്ന് കാട്ടി കെ. എസ്. യു. ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അഴിമതി നിരോധന നിയമത്തിലെ 17(A) വകുപ്പ് പ്രകാരം അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകി.​…

Read More