ലോക്‌സഭയിൽ ശക്തമായ വാക്പോര്; വോട്ടെടുപ്പിലൂടെ വനിതാ സംവരണ ബില്ലിന് അവതരണാനുമതി

വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി തേടി കേന്ദ്ര സർക്കാർ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. ബിൽ സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിപക്ഷം. ബിൽ ചർച്ചയ്ക്കെടുക്കരുതെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം പരിഗണിച്ചാണ് സ്പീക്കർ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരാണ് അരങ്ങേറിയത്. ​ബില്ലിനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നത്. ഈ നീക്കം…

Read More

വനിതാ സംവരണ ബിൽ: എല്ലാ പാർട്ടികളുടെയും പിന്തുണ തേടി പ്രധാനമന്ത്രി; കോൺഗ്രസിൽ അനിശ്ചിതത്വം

ദില്ലി: വനിതാ സംവരണ ഭേദഗതി ബിൽ രാജ്യം ഒറ്റക്കെട്ടായി പാസ്സാക്കണമെന്ന് എല്ലാ എംപിമാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. സ്ത്രീ ശാക്തീകരണം വികസിത ഇന്ത്യയിലേക്കുള്ള പ്രയാണം വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബില്ലിന്മേൽ സമവായം ആവശ്യപ്പെട്ടുകൊണ്ട് പ്രധാന പത്രങ്ങളിൽ അദ്ദേഹം ലേഖനം എഴുതുകയും ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പുറത്തിറക്കുകയും ചെയ്തു. 2029 മുതലുള്ള പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം നടപ്പാക്കേണ്ടതുണ്ടെന്നും ഇത് ഇനിയും വൈകിപ്പിക്കാൻ കഴിയില്ലെന്നും മോദി ചൂണ്ടിക്കാട്ടി.​ അതേസമയം, വിഷയത്തിൽ സർക്കാരുമായി സഹകരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ…

Read More