ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ഈ മാസം 28-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിഗണിച്ച് ടൂർണമെന്റിന്റെ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് പുറത്തിറക്കുക. തിരഞ്ഞെടുപ്പ് കാലയളവിൽ യാത്രാസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തുന്നതിനും മത്സരങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിനുമാണ് ഈ നടപടി. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മത്സരങ്ങൾ വീതം നടക്കുമെന്നും അധികൃതർ അറിയിച്ചു.
ഐപിഎൽ ആരവം ഈ മാസം 28 മുതൽ; ആദ്യ പോരാട്ടം നിലവിലെ ചാമ്പ്യന്മാരായ ആർസിബിയും ഹൈദരാബാദും തമ്മിൽ
