തിരുവനന്തപുരം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരത്ത് അദ്ദേഹം റോഡ് ഷോ നടത്തും. നഗരത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഭാഗത്താണ് ആവേശകരമായ ഈ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ റോഡ് ഷോയ്ക്ക് പുറമെ തിരുവല്ലയിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പൊതുപരിപാടി സംഘടിപ്പിക്കും. ശബരിമലയിലെ സ്വർണ്ണക്കൊള്ള, എഫ്.സി.ആർ.എ. (FCRA) നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രതികരണം എന്തായിരിക്കും എന്നതിലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
