സന്ദീപ് വാര്യർക്ക് നേരെ ആക്രമണം: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ സംഘർഷം; 5 പേർ ആശുപത്രിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. പ്രചാരണത്തിനായി കോളേജിലെത്തിയപ്പോൾ ഒരു സംഘം ആളുകൾ തന്നെ തടയുകയും പിടിച്ചുതള്ളുകയും ചെയ്തതായി സന്ദീപ് വാര്യർ ആരോപിച്ചു. തന്നോടൊപ്പമുണ്ടായിരുന്ന പ്രവർത്തകർക്കും മർദനമേറ്റതായും ഇതിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.​

ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ച് പേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് ക്യാമ്പസിനുള്ളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഈ സംഭവം പ്രദേശത്ത് വലിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായിട്ടുണ്ട്. പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.