തൃക്കരിപ്പൂർ പടന്ന കടപ്പുറത്ത് സംഘർഷം: 180 പേർക്കെതിരെ പോലീസ് കേസെടുത്തു; സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കും എതിരെയാണ് നടപടി. റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ വഴി തടസ്സപ്പെടുത്തിയത് സംബന്ധിച്ച തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.​ സംഘർഷത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടാവുകയും പ്രദേശത്തെ സിപിഎം ഓഫീസിന് നേരെ ആക്രമണം നടക്കുകയും ചെയ്തു. പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായ പി.പി. ദാമോദരൻ സ്മാരക…

Read More

സന്ദീപ് വാര്യർക്ക് നേരെ ആക്രമണം: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ സംഘർഷം; 5 പേർ ആശുപത്രിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. പ്രചാരണത്തിനായി കോളേജിലെത്തിയപ്പോൾ ഒരു സംഘം ആളുകൾ തന്നെ തടയുകയും പിടിച്ചുതള്ളുകയും ചെയ്തതായി സന്ദീപ് വാര്യർ ആരോപിച്ചു. തന്നോടൊപ്പമുണ്ടായിരുന്ന പ്രവർത്തകർക്കും മർദനമേറ്റതായും ഇതിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.​ ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ച് പേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് ക്യാമ്പസിനുള്ളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഈ സംഭവം പ്രദേശത്ത് വലിയ രാഷ്ട്രീയ സംഘർഷത്തിന്…

Read More