തിരുവനന്തപുരം: കേരളത്തിൽ വി. ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന്റെ സന്തോഷത്തിൽ പോത്തൻകോട് യു.ഡി.എഫ് പ്രവർത്തകർ പായസ വിതരണം നടത്തി. പോത്തൻകോട് ജംഗ്ഷനിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻലാൽ നേതൃത്വം നൽകി.
ആഘോഷ ചടങ്ങിൽ പ്രമുഖ യു.ഡി.എഫ് നേതാക്കളായ അഡ്വ. അനസ്, ഷിബി പോത്തൻകോട്, ജോഷ് കുമാർ, ബിജു, ബാഹുൽ കൃഷ്ണ, വാവറ അമ്പലം അജി, ഷാജി തനിമ, ഷജീർ ഖാൻ, രാജൻ തൃപ്പാദം, അമൽ പ്രസാദ്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അർച്ചന, പ്യാരിലാൽ , പോത്തൻകോട് അയ്യപ്പൻ എന്നിവരുൾപ്പെടെ നിരവധി പ്രാദേശിക യു.ഡി.എഫ് നേതാക്കളും സജീവ പ്രവർത്തകരും പങ്കെടുത്തു.
