യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; തിരുവനന്തപുരം നഗരത്തിൽ രാവിലെ 7 മുതൽ കടുത്ത ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ നാളെ ‌രാവിലെ ഏഴ് മണി മുതൽ കടുത്ത ഗതാഗത-പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിറ്റത്തിൽ നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ ഒരു ലക്ഷത്തിലധികം ആളുകൾ എത്തുുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.​ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണമുണ്ടാകും. സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിലൂടെ വിഐപികൾക്ക് മാത്രമായിരിക്കും എൻട്രി അനുവദിക്കുക.​ അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാൻ വിമാനത്താവളം, റെയിൽവേ…

Read More