തിരുവനന്തപുരം: പോത്തൻകോട് ശ്രീനാരായണ ഗുരുകൃപ ബി.എഡ് കോളേജിന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പുതിയ പഠനകേന്ദ്രം (Study Centre) അനുവദിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ധാരണാപത്രത്തിൽ സർവ്വകലാശാല അധികൃതരും കോളേജ് മാനേജ്‌മെന്റും ഒപ്പുവെച്ചു.
ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി. പി. ജഗതി രാജ്, രജിസ്ട്രാർ പ്രൊഫ. ഡോ. അഭിലാഷ് ബാബു, ശ്രീനാരായണ ഗുരുകൃപ ബി.എഡ് കോളേജ് മാനേജർ വിഷ്ണു നിർമ്മൽ, പ്രിൻസിപ്പൽ ഡോ. ശാലിനി എസ്. എന്നിവർ പങ്കെടുത്തു.
പുതിയ പഠനകേന്ദ്രം നിലവിൽ വന്നതോടെ പ്രദേശ്ത്തെ വിദ്യാർത്ഥികൾക്ക് വിദൂരവിദ്യാഭ്യാസം വഴി ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കും. പുതിയ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 94475 01570, 94474 39995, 98958 09060 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
