ശബരിമല സ്വർണ്ണക്കട്ടിള കേസ്: സാംപിളുകൾ വീണ്ടും പരിശോധിക്കും; അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കട്ടിളപ്പാളികളുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്തിമ പരിശോധനാ ഫലം പുറത്തുവന്നെങ്കിലും അവ്യക്തത തുടരുകയാണ്.

വിഎസ്എസ്സി (VSSC) നടത്തിയ പരിശോധനയിൽ പഴയ പാളികൾ പൂർണ്ണമായി കടത്തിക്കൊണ്ടുപോയി പുതിയവ സ്ഥാപിച്ചോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ, കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള മറ്റൊരു ലാബിൽ കൂടി സാമ്പിളുകൾ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.

നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ച ഏകദേശ കണക്കുകളും, തുടരന്വേഷണത്തിന്റെ ആവശ്യകതയും വിശദീകരിക്കുന്ന റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

കൂടുതൽ വ്യക്തതയ്ക്കായി ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ നിന്ന് വീണ്ടും സാമ്പിളുകൾ ശേഖരിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.