യുഎൻഎ ഫണ്ട് തട്ടിപ്പ്: ജാസ്മിൻ ഷായുടെ 1.44 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായ്‌ക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) നിർണ്ണായക നീക്കം. ജാസ്മിൻ ഷായുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഹവാല പണമിടപാടും സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ജാസ്മിൻ ഷാ യുഎൻഎ ദേശീയ പ്രസിഡന്റായിരിക്കെ, സംഘടനയുടെ അംഗത്വ ലെവികളും ഫണ്ടുകളും വൻതോതിൽ ദുരുപയോഗം ചെയ്ത് പണം തട്ടിയെന്നാണ് പ്രധാന ആരോപണം….
