ദുരിതാശ്വാസ വാഹനത്തിന് പിഴ; MVD ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഓഫ്-റോഡ് വാഹനത്തിന് നിയമലംഘനങ്ങളുടെ പേരിൽ പിഴ ചുമത്തിയതിനെ തുടർന്ന് രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട ആറന്മുള മേഖലയിൽ ഉപയോഗിച്ചിരുന്ന വാഹനത്തിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിയെന്നാരോപിച്ചായിരുന്നു എംവിഡി ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. അനധികൃതമായി വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ ആരംഭിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്….
