പോത്തൻകോട്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും യു.ഡി.എഫ് പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.
യു.ഡി.എഫ്. പോത്തൻകോട് പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം. ആർ. ഷാനവാസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ്. കൺവീനർ ഷാജഹാൻ മർഹബ, RSP ജില്ലാ കമ്മിറ്റി അംഗം വേങ്ങോട് മുരളീധരൻ, JSS സംസ്ഥാന കമ്മിറ്റി അംഗം വാവറ അമ്പലം അജി, സേവാദൾ ജില്ലാ സെക്രട്ടറി അഡ്വ. ആർ. മഞ്ജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ മുജീബ് കല്ലുവെട്ടി, നാരായണൻ നായർ, ശശിധരൻ നായർ, വേങ്ങോട് ലാൽ, കുന്നുകാട് രവി, കൊയ്ത്തൂർക്കോണം സലിം, എം.എ വാഹിദ്, ഹക്കിം തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
