നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം ജെ എസ് എസ്

തിരുവനന്തപുരം: നിതിൻ രാജിന്റെ മരണകാരണം വ്യക്തമാകണമെങ്കിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഇപ്പോൾ കേസിന്റെ ഗതി തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നിതിൻ രാജിന്റെ മാതാവ് ലത ജെ എസ് എസ് നേതാക്കളോട് പറഞ്ഞു. കോളേജിൽ നിന്ന് വിദ്യാർത്ഥികൾ അല്ലാതെ ഒരാൾ പോലും ഇതുവരെയും വീട് സന്ദർശിക്കാത്തതും ആശങ്കയുയർത്തുന്നു. അറിവ് പകർന്നു നൽകേണ്ട അധ്യാപകർ തന്നെ ജാതീയമായ അധിക്ഷേപവും മാനസിക പീഡനവും നടത്തുന്നത്‌ അവിശ്വസനീയമാണ്. കോളേജിൽ നിന്ന് 40 ഓളം വിദ്യാർത്ഥികൾ ഇന്നലെ നിതിൻ രാജിന്റെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കുവാൻ എത്തിയിരുന്നു.

സ്വാധീനം ഉപയോഗിച്ച് യഥാർത്ഥ പ്രതികൾ രക്ഷപ്പെടുവാനുള്ള സാഹചര്യം സൃഷ്ടിക്കാതെ കേസിനെ ശരിയായരീതിക്ക് മുന്നോട്ടു കൊണ്ടുപോയി യഥാർത്ഥ പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണം എന്നതാണ് നിതിൻ രാജിന്റെ മാതാപിതാക്കളുടെ ആവശ്യം’. സാംസ്കാരികമായി മുന്നോക്കം നിൽക്കുന്ന കേരളത്തിൽ അധ്യാപകർ കൂട്ടത്തോടെ കുട്ടികള റാഗിംഗ് ചെയ്യുന്നതും ജാതീയമായി അധിക്ഷേപിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ അവഹേളിക്കുന്നതും ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുgവാൻ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടുന്ന എല്ലാ നിയമ സഹായങ്ങളും ചെയ്യാമെന്ന് ജെഎസ്എസ് നേതാക്കൾ നിതിൻ രാജിന്റെ കുടുംബത്തിന് ഉറപ്പ് നൽകി. ജെ എസ് എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ: വിനു, ജില്ലാ പ്രസിഡണ്ട് ദിലീപ് തമ്പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വാവറ അമ്പലം അജി, വെഞ്ഞാറമൂട് സുദർശനൻ, സക്കറിയ വില്യം, സജിദേവൻ, ശോഭന കുമാരി, മോഹന കുമാർ, വിൻസന്റ് എന്നിവർ ഭവന സന്ദർശനത്തിൽ പങ്കെടുത്തു