അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കും ശ്വേത മേനോനും എതിരെ കേസില്ല; വിധി 27ന്

കൊച്ചി: നടി ലക്ഷ്മിപ്രിയയും ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനും എതിരായി നടി അൻസിബ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഈ പരാതിയെ അപകീർത്തി കേസായി മാത്രമേ പരിഗണിക്കാൻ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി. കേസ് സംബന്ധിച്ച വിധി ഈ മാസം 27-ന് പ്രഖ്യാപിക്കാനായി എറണാകുളം മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചു.ഇതിനിടെ, തന്റെ പോരാട്ടം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായവർക്കെതിരെയാണെന്ന് ശ്വേത മേനോൻ വീണ്ടും വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അവർ പ്രതികരിച്ചത്….

Read More