ചക്കക്കൊമ്പൻ ദൗത്യത്തിൽ നിർണ്ണായക പുരോഗതി; ആനയെ കണ്ടെത്തി, മയക്കുവെടി സംഘമെത്തുന്നു

രാവിലെ എട്ടുമണിക്ക് മുൻപായി ചക്കക്കൊമ്പനെ കണ്ടെത്തുക എന്നതായിരുന്നു ദൗത്യസംഘത്തിന്റെ പ്രധാന ലക്ഷ്യം. ആനയെ കണ്ടെത്തിയതോടെ മയക്കുവെടി വെക്കുന്നതിനുള്ള ഡാർട്ടിംഗ് സംഘം ഉടൻതന്നെ പ്രദേശത്തേക്ക് തിരിക്കും. എന്നാൽ ഉച്ചയ്ക്കുശേഷം മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. മഴ ശക്തമായാൽ ദൗത്യം താൽക്കാലികമായി മാറ്റിവയ്ക്കേണ്ടിവരും. ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ല്, ശക്തമായ കാറ്റ്, കാഴ്ച മറയ്ക്കുന്ന കനത്ത മഞ്ഞ് എന്നിവയും ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മേഖലയിലെ ആറ് വാർഡുകളിൽ…

Read More