മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ അപ്പീൽ ഹൈക്കോടതി തള്ളി; ഇഡി അന്വേഷണം തുടരും

കൊച്ചി: മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (സിഎംആർഎൽ) കനത്ത തിരിച്ചടി. ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇതോടെ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അന്വേഷണവുമായി മുന്നോട്ട് പോകാം. സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനായി ഹൈക്കോടതി ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ അഭിഭാഷകന്റെ ആവശ്യവും കോടതി നിരാകരിച്ചു.​ ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സിഎംആർഎല്ലിന്റെ…

Read More