നേപ്പാളിൽ മിന്നൽപ്രളയം: 8 മരണം, നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ; രക്ഷാപ്രവർത്തനം ശക്തം
നേപ്പാളിൽ ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടം. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ഭോട്ടെ കോഷി നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വെള്ളം ഇരച്ചെത്തുകയായിരുന്നു. ദുരന്തത്തിൽ എട്ടുപേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നദീതീരത്തെ ഒട്ടേറെ ഗ്രാമങ്ങളും വീടുകളും വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. പ്രദേശത്ത് സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരുന്നു. രക്ഷാപ്രവർത്തനത്തിനായി സൈനിക ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. സാഹചര്യം വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി…
