കൺസ്യൂമർഫെഡ് മദ്യശാലയിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

മലപ്പുറം മുണ്ടുപറമ്പിലെ കൺസ്യൂമർഫെഡ് വിദേശ മദ്യവില്പനശാലയിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു. മദ്യക്കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് മദ്യശാലയിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പിടിച്ചെടുത്ത പണം ഉദ്യോഗസ്ഥരിൽ നിന്നാണെന്നും, സംഭവത്തിൽ അന്വേഷണം തുടരുമെന്നും വിജിലൻസ് സംഘം അറിയിച്ചു.

Read More

ജിഎസ്ടി കുറച്ചു: ഇന്ന് മുതൽ അവശ്യസാധനങ്ങൾക്കും ജീവൻരക്ഷാ മരുന്നുകൾക്കും വില കുറയും

ദില്ലി : ജിഎസ്ടി കുറച്ചതോടെ രാജ്യത്ത് ഇന്ന് മുതൽ 5.18 സ്ലാബുകളിൽ പുതിയ നികുതി നിരക്കുകൾ നിലവിൽ വന്നു. നിത്യോപയോഗ സാധനങ്ങൾക്കും ജീവൻരക്ഷാ മരുന്നുകൾക്കും ഇതോടെ വില കുറയും. മാരകമായ രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ ജിഎസ്ടി പൂർണമായി എടുത്തുകളഞ്ഞു. ക്യാൻസർ, ഹീമോഫീലിയ, സ്പൈനൽ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾക്ക് ജിഎസ്ടി ഇളവ് ലഭിക്കും. അതുപോലെ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, നാഡീസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയും കുറയും. കൂടാതെ, ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയ…

Read More