ജി സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി. ഡി. സതീശനും കാബിനറ്റിലെ മറ്റ് മന്ത്രിമാരും ഈ ചടങ്ങിൽ പങ്കെടുത്തു. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ ജി. സുധാകരനായിരിക്കും സഭയെ നിയന്ത്രിക്കുന്നത്. പ്രോട്ടേം സ്പീക്കറുടെ നേതൃത്വത്തിലാണ് മറ്റ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. നാളെയാണ് സഭയിലെ ബാക്കി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ്…
