ശസ്ത്രക്രിയ പിഴവ് ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ കർശന മാർഗരേഖ; ശരീരഭാഗം അടയാളപ്പെടുത്തണം, റിസ്റ്റ് ബാൻഡ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ശസ്ത്രക്രിയകളിലെ പിഴവുകൾ ഒഴിവാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ബാധകമായ ഈ മാർഗനിർദേശങ്ങൾ പ്രകാരം, ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ പ്രത്യേക റിസ്റ്റ് ബാൻഡ് രോഗികളെ ധരിപ്പിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ, ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി കൃത്യമായി അടയാളപ്പെടുത്തണമെന്നും ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.​ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങളിൽ കൃത്യത ഉറപ്പാക്കാൻ കർശന വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ ഡോക്ടറും നഴ്സും…

Read More