പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ; റിയാസിന് ക്ഷണമില്ല, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രമുഖ മന്ത്രിമാരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമാണ് ബഹിഷ്കരണത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന. ദേശീയപാത 66-ലെ തലപ്പാടി – ചെങ്കള ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര…
