ലോക്‌സഭയിൽ ശക്തമായ വാക്പോര്; വോട്ടെടുപ്പിലൂടെ വനിതാ സംവരണ ബില്ലിന് അവതരണാനുമതി
വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി തേടി കേന്ദ്ര സർക്കാർ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. ബിൽ സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിപക്ഷം. ബിൽ ചർച്ചയ്ക്കെടുക്കരുതെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം പരിഗണിച്ചാണ് സ്പീക്കർ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരാണ് അരങ്ങേറിയത്. ബില്ലിനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നത്. ഈ നീക്കം…
